2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആള്‍ പിടിയില്‍

2000 രൂപയുടെ പുത്തന്‍ നോട്ട് പുറത്തിറക്കിയിട്ട് ദിവസങ്ങള്‍ ആയിട്ടുള്ളെങ്കിലും 2000 ത്തിന്റെ കള്ളനോട്ട് രാജ്യത്ത് പലസ്ഥലങ്ങളിലും ഇതിനോടകം പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് ജയ്പൂരില്‍ 2000 നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയിലായത്.
സംസ്ഥാനത്തെ ജൂഞ്ചുനു ജില്ലയിലെ ചിരവാ നഗരത്തിലാണ് സംഭവം. മദ്യം വാങ്ങിയ ഇയാള്‍ സെയില്‍സ്മാന്റെ കൈയില്‍ 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ലാല്‍സിംഗ് എന്ന 60 വയസുകാരനാണ് പിടിയിലായത്.
https://www.facebook.com/Malayalivartha


























