ന്യൂഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും നേരിയ ഭൂചലനം; ആളപായമില്ല

ന്യൂഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പുലര്‍ച്ചെ 4.30ഓടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ കമ്ബനത്തിന്റെ പ്രഭവകേന്ദ്രം ദില്ലിഹരിയാന അതിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനിറ്റോളം നീണ്ടു നിന്ന കമ്ബനം ദില്ലി, ഗുഡ്ഗാവ്, ഖാസിയാബാദ് എന്നിവിടങ്ങളില്‍ ജനങ്ങളെ ആശങ്കയിലാക്കി.
ദില്ലിഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പത്തു കിലോമീറ്റര്‍ വ്യാപ്തിയില്‍ ഹരിയാനയിലാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്. ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനത്തില്‍ കെട്ടികളും കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























