ഖനി രാജാവിന്റെ മകളുടെ വിവാഹത്തിന് മികവേകാന്‍ മിനിറ്റുകള്‍ മാത്രമുള്ള ഒരു ഡാന്‍സിന് നല്‍കിയ പ്രതിഫലം രണ്ട് കോടി രൂപ

500 കോടി മുടക്കി കര്‍ണ്ണാടകയിലെ ഖനി രാജാവ് ഖലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മിണിയുടെ വിവാഹമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ സംസാരവിഷയം. ഈ ആഘോഷ ചടങ്ങില്‍ തെന്നിന്ത്യന്‍ സുന്ദരി രാകുല്‍ പ്രീതിന്റെ ഡാന്‍സ് ഉണ്ടായിരുന്നു. ചടങ്ങില്‍ ഒരു ഡാന്‍സാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഈ ഡാന്‍സിനു വേണ്ടി മാത്രം ഇവര്‍ക്ക് നല്‍കിയ പ്രതിഫലം 2 കോടി രൂപയായിരുന്നു.
പുരാതന സാമ്രാജ്യമായ വിജയനഗര സാമ്രാജ്യത്തിന്റെ മാതൃകയില്‍ ഒരുക്കിയ സെറ്റിലായിരുന്നു വിവാഹം. കോട്ടാര സദൃശ്യമായ വേദിയില്‍ ഏഴു വാതിലുകള്‍ കടന്നാണു വധുവരന്മാര്‍ വിവാഹ വേദിയില്‍ എത്തിയത്. 36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതായിരുന്നു വേദി.
വിവിഐപി കള്‍ക്കു വന്നിറങ്ങാന്‍ 17 ഹെലിപാഡുകളും ഒരുക്കിരുന്നു. 10000 പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടം ഉള്ള വേദിയില്‍ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം എത്തിയതു 30000 ആയിരം പേര്‍.
https://www.facebook.com/Malayalivartha


























