മല്ലികാ ഷെരാവത്തിന് നേരേയും ആക്രമണം... കാമുകനൊപ്പം കറങ്ങാനെത്തിയ നടിക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് മര്‍ദ്ദിച്ചു

ആരാധകരുടെ ശല്യം കാരണം കാമുകനോടൊപ്പം പാരീസില്‍ കറങ്ങാനെത്തിയ നടി മല്ലിക ഷെരാവത്തിന് അവിടേയും രക്ഷയില്ല. മുഖം മൂടിവച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്ത് സിറിള്‍ ഓക്‌സെന്‍ഫെന്‍സിനൊപ്പം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അക്രമണമുണ്ടായത്.
ഒന്നും പറയാതെയാണ് ഇരുവരേയും സംഘം ആക്രമിച്ചത്. തുടര്‍ന്ന് സംഘം ഓടിരക്ഷപ്പെട്ടു. മോഷണ ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടതുമില്ല. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്. ഷെരാവത്തിന്റെ സ്വകാര്യ താമസ സ്ഥലത്താണ് കവര്‍ച്ചാ ശ്രമമുണ്ടായത്. ഇതിന് തൊട്ടടുത്ത് താമസിക്കുകയായിരുന്ന മറ്റൊരു സെലിബ്രെറ്റിയായിരുന്ന കിം കാര്‍ദഷിയാനും ഒരു മാസം മുമ്പ് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് കാര്‍ദഷിയാനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ആക്രമണം. അതിന് പിന്നില്‍ മോഷണ ലക്ഷ്യമാണ് ഉണ്ടായിരുന്നത്.
ഷെരാവത്തും സുഹൃത്തും വ്യവസായിയുമായ സിറിള്‍ ഓക്‌സെന്‍ഫെന്‍സിനൊപ്പം രാത്രി 9.30ഓടെയാണ് താമസ സ്ഥലത്ത് എത്തിയത്. ഈ സമയമാണ് അക്രമികള്‍ എത്തിയത്. ഒന്നും മിണ്ടാതെ ടിയര്‍ ഗ്യാസ് അടിച്ച് ആക്രമിക്കുകയായിരുന്നു. അതിന് ശേഷം അവര്‍ ഓടിപ്പോയി. തുടര്‍ന്ന് പൊലീസിനെ നടിയും കാമുകനും ഫോണില്‍ സംഭവം അറിയിക്കുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്.
സിറിള്‍ ഓക്‌സെന്‍ഫെന്‍സ് അറിയപ്പെടുന്ന റിയില്‍ എസ്‌റ്റേറ്റ് വ്യവസായിയാണ്. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ബോളിവുഡ് സിനിമയുമായും ഈ ഫ്രഞ്ചുകാരന് അടുത്ത ബന്ധമുണ്ട്. മുംബൈയില്‍ ഷെരാവത്തും ഇദ്ദേഹവും പൊതു വേദിയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

https://www.facebook.com/Malayalivartha


























