ക്യു നിന്ന് മടുത്തവര്‍ക്ക് ആശ്വാസമായി പുതിയ പദ്ധതി

എടിഎമ്മിന് മുന്നില്‍ ക്യു നിന്ന് മടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കുന്നു. എ.ടി.എം കാര്‍ഡ് സ്വയ്പ്പ് ചെയ്ത് 2000 രൂപ വരെ പിന്‍വലിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായണ് ഈ നീക്കം. രാജ്യത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷിനുകളുടെ സൗകര്യമുള്ള 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി ബാങ്ക്, ഐസിഐസി ബാങ്ക് എന്നീ ബാങ്കുകളുടെ സൈ്വപ്പിങ്ങ് മെഷിനുകളുള്ള മറ്റ് 20,000 ഔട്‌ലെറ്റുകളിലും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭിച്ച് തുടങ്ങും.
ബാങ്കിന്റെ ശാഖകളിലും എടിഎമ്മുകളുടെ മുന്നിലുമുള്ള തിരക്കുകള്‍ കുറയ്ക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഇന്‍ഡ്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എസ്ബിഐയുടെ ഹെഡ് അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























