ഇസ്രത് കേസന്വേഷിച്ച ഐപിഎസ് ഓഫീസറുടെ മകള്‍ക്ക് നേരെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കടന്ന് കയറി ആക്രമണം

ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ സംഘത്തലവന്‍ സതീഷ് വര്‍മയുടെ മകള്‍ക്ക് നേരെ അക്രമം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കടന്ന് കയറിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. സംഭവ സമയത്ത് കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ.
പതിനേഴു വയസുളള മകളാണ് ആക്രമിക്കപ്പെട്ടത്. വിരലില്‍ ചെറിയ പരിക്കുണ്ട്. ഗുജറാത്ത് സര്‍വകലാശാല പോലീസ് സ്‌റ്റേഷനില്‍ അവര്‍ പരാതി നല്‍കി. ഗുല്‍ബായി തേക്‌റയിലുളള ഐപിഎസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന സമര്‍പ്പണ്‍ ടവറിലാണ് സംഭവം. പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ മറ്റാരോ ഉളളതായി തോന്നിയെന്ന് പെണ്‍കുട്ടി പറയുന്നു.
അല്‍പ്പം കഴിഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത.് കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. സര്‍വ ശക്തിയുമെടുത്ത് പ്രതിരോധിച്ചു. എങ്ങനെയോ രക്ഷപ്പെട്ടു. ഉടന്‍ അക്രമി രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പെണ്‍കുട്ടി വിവരമറിയിച്ചു. അവരാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ എ.കെ.സിംഗ് പറഞ്ഞു. രണ്ട് സുഷിരങ്ങളുളള ഒരു പ്ലാസ്റ്റിക് കവര്‍ വീടിന് പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അക്രമി മുഖം മൂടിയായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് സതീഷ് വര്‍മ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























