Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്‌ട്രേറ്റുകളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത് അല്‍ഖായിദ അനുഭാവസംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി

30 NOVEMBER 2016 09:32 AM IST
മലയാളി വാര്‍ത്ത.

കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്‌ട്രേറ്റുകളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത് 2015 ജനുവരിയില്‍ രൂപീകരിച്ച അല്‍ഖായിദ അനുഭാവസംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഇന്ന് ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.


മധുരയില്‍ നിന്ന് പോലീസ് പിടികൂടിയ അബ്ബാസും ദാവൂദും അല്‍ഖായിദ ആശയങ്ങളില്‍ ആകൃഷ്ടരായാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്.


മധുരയില്‍ ലൈബ്രറി നടത്തുന്ന അബ്ബാസ് പുസ്തകങ്ങളിലൂടേയും ദാവൂദ് ഇന്റെര്‍നെറ്റിലൂടെയുമാണ് തീവ്രവാദആശയങ്ങളിലേക്ക് അടുക്കുന്നത്. മധുര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇമാം അലിയുടെ ഗുണ്ടാസംഘവുമായി ബന്ധമുണ്ടായിരുന്ന അബ്ബാസും ഷംസുദ്ദീനും അവിടെ നിന്നാണ് ബോംബ് നിര്‍മ്മാണം പഠിക്കുന്നത്. ജയിലുകളിലേക്കും കളക്‌ട്രേറ്റുകളിലേക്കും ഭീഷണി കത്തുകള്‍ അയക്കുന്നതായിരുന്നു തുടക്കത്തില്‍ ഇവരുടെ പ്രവര്‍ത്തനം.


ബേസ് മൂവ്‌മെന്റ് നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകിലെ ബുദ്ധികേന്ദ്രം അബ്ബാസും ദാവൂദുമായിരുന്നു. അബ്ബാസും ഷംസൂദ്ദീനും ചേര്‍ന്ന് ബോംബുകള്‍ നിര്‍മ്മിച്ചപ്പോള്‍ സ്‌ഫോടനസ്ഥലത്ത് ഉപേക്ഷിക്കേണ്ട പെന്‍െ്രെഡവിലേക്ക് ആവശ്യമായ വിവരങ്ങള്‍ തയ്യാറാക്കിയത് ദാവൂദാണ്.

സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ കണ്ടെടുത്ത പോസ്റ്ററുകളെല്ലാം മധുരയില്‍ നിന്ന് അറസ്റ്റിലായ സംസംകരീം രാജയുടെ പ്രസ്സിലാണ് അച്ചടിച്ചത്. കരീമും ദാവൂദും ചേര്‍ന്നാണ് അഞ്ച് ഇടങ്ങളിലും ബോംബുകള്‍ സ്ഥാപിച്ചത്.

പ്രാദേശിക ഗുണ്ടാനേതാവ് കൂടിയായ ഷംസൂദ്ദീന്റെ പേരില്‍ ലോക്കല്‍ പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാപിരിവിലൂടെ ഷംസുദ്ദീന്‍ നേടിയ പണവും ആരാധനാലയങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ അബ്ബാസ് സ്വരൂപിച്ച പണവുമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (8 minutes ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (23 minutes ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (36 minutes ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (1 hour ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (2 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (2 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends