സ്‌നേഹബന്ധത്തെ എതിര്‍ത്ത മാതാപിതാക്കളെയും സഹോദരിയെയും കഴുത്തറത്തു കൊന്നു

യുവതിയുമായുള്ള സ്‌നേഹബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും കഴുത്തറത്ത് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് യുവാവിന്റെ കുറ്റസമ്മതം. ദളിത് യുവതിയുമായുള്ള പ്രണയത്തെ എതിര്‍ക്കുകയും സ്വത്ത് മുഴുവന്‍ സഹോദരിക്ക് നല്‍കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞതുമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് വെല്ലൂര്‍ തിരുപട്ടൂരിലെ തമിഴരശന്‍ പോലീസിനോട് പറഞ്ഞു.
നവംബര്‍ 28 തിങ്കളാഴ്ചയാണ് തമിഴരശന്റെ അച്ഛന്‍ മോഹന്‍, അമ്മ രാജ്വേശരി, സഹോദരി സുകന്യ എന്നിവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനുമായുള്ള വഴക്കിനിടെ തമിഴരശനും പരിക്കേറ്റിരുന്നു. പോലീസിനോട് ആദ്യം പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ തമിഴരശന്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha


























