അടുത്ത വര്‍ഷത്തിനകം അതിര്‍ത്തി മുഴുവനും 'സ്മാര്‍ട്ട് വേലികള്‍'

പാകിസ്താനുമായും, ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ബിഎസ്എഫ് 'സ്മാര്‍ട്ട് വേലികള്‍' നിര്‍മിക്കുന്നു. 20 അന്താരാഷ്ട്ര കമ്പനികള്‍ സ്മാര്‍ട്ട് വേലി നിര്‍മാണത്തിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ണ്ണമാകുമെന്നും ബി.എസ്.എഫ് ഡയറക്ടര്‍ അറിയിച്ചു.
റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളുമടക്കം നൂതന സംവിധാനമുള്ള സ്മാര്‍ട്ട് വേലികള്‍ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനോടൊപ്പം സുരക്ഷാ ആസ്ഥാനങ്ങളില്‍ അറിയിപ്പ് ലഭിക്കുന്നതുമായിരിക്കും. ലേസറുകളും ക്യാമറകളും സ്മാര്‍ട്ട് വേലികളിലുണ്ടാകും.
പദ്ധതി വ്യാപിപ്പിക്കുന്നതോടെ അതിര്‍ത്തി കാവലിലുള്ള രണ്ടര ലക്ഷത്തോളം വരുന്ന ജവാന്‍മാര്‍ക്ക് ഇത് വലിയ ആശ്വസം പകരും. പരീക്ഷണമെന്ന നിലയില്‍ അതിര്‍ത്തിയിലെ ചിലയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇവ നിര്‍മിച്ചിട്ടുണ്ട്.
അതിര്‍ത്തി മുഴുവന്‍ സ്മാര്‍ട്ട് വേലി നിര്‍മിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അതിര്‍ത്തി മാനേജ്‌മെന്റ് സിസ്റ്റം സമഗ്രവും വ്യാപകവുമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ അതിര്‍ത്തിയില്‍ സൈന്യത്തിന് സുരക്ഷിതമായി സേവനമനുഷ്ടിക്കാനുള്ള സ്ഥിതിയല്ല ഉള്ളത്. ബുദ്ധിമുട്ടേറിയ ഭൂപ്രദേശമുള്ള അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞു കയറ്റം വ്യാപകമാകുന്നുണ്ട്. ഇതിനും പാകിസ്താന്റെ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും സ്മാര്‍ട്ട് വേലികള്‍ ഏറെക്കുറെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ശര്‍മ പറഞ്ഞു.
നിലവില്‍ തന്നെ ഇതിന്റെ പൈലറ്റ് പദ്ധതികള്‍ ചിലയിടങ്ങളില്‍ ഉണ്ട്. ജമ്മു കശ്മീരില്‍ രണ്ടിടത്തും പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ചതുപ്പ് മേഖലയില്‍ ഒരോ പദ്ധതികളുമുണ്ട്. അസമിലെ ദുബ്രിയില്‍ ഒരു പദ്ധതി നടന്ന കൊണ്ടിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























