തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം: 20 മരണം, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന, രക്ഷാപ്രവര്‍ത്തനം തുടരുന്നു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 20 മരണം. ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്.
10 യൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നിര്‍മിക്കുന്നത്. 24 പേരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി.
ആകെ 200 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ രാവിലെ 24 പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് അപകടത്തിന്റെ തീവ്രത കുറച്ചു.
രാവിലെ ഏഴുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ക്വാറികളില്‍ ഉപയോഗിക്കുന്നതിനും മറ്റുമായുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്.

https://www.facebook.com/Malayalivartha


























