Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നല്‍കാന്‍ അര്‍ഹതയുള്ളവര്‍ അല്ലെന്ന് നടിയും, അഭിഭാഷകയുമായ രഞ്ജിനി

01 DECEMBER 2016 12:57 PM IST
മലയാളി വാര്‍ത്ത

കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാനായി പരാതിക്കാരെയും എതിര്‍കക്ഷികളെയും വിളിച്ചിരുത്തി വാദപ്രതിവാദങ്ങള്‍ കേട്ടു വിധിയെഴുതുന്ന പരിപാടികള്‍ വിവിധാ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തുവരുന്നുണ്ട്. പലപ്പോഴും പല പരാതിക്കാരുടെയും സ്വകാര്യതയെപ്പോലും മാനിക്കാത്ത വിധത്തിലുള്ള ഈ പരിപാടികള്‍ അതിന്റെ നിയന്ത്രണം വിടുന്നതും കാണാം. ഇത്തരം പരിപാടികളോടുള്ള അമര്‍ഷം വ്യക്തമാക്കി അവയ്ക്കു മുന്നില്‍ ബലിയാടുകളാവരുതെന്നു പറയുകയാണ് നടിയും അഭിഭാഷകയുമായ രഞ്ജിനി. തമിഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന നിജങ്കള്‍ എന്ന ഷോ നടക്കുന്നതിനിടയില്‍ നടി ഖുശ്ബു പരിപാടിയില്‍ വന്നയാളുടെ ഷര്‍ട്ടിനു പിടിച്ച് ചീത്തവിളിക്കുന്ന ഫോട്ടോകള്‍ സഹിതം നല്‍കിയാണ് രഞ്ജിനി തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികളില്‍ അവതാരകരായെത്തുന്ന പല നടിമാരും ഉപദേശം നല്‍കാന്‍ അര്‍ഹതയുള്ളവര്‍പോലും അല്ലെന്നും രഞ്ജിനി തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു


രഞ്ജിനിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൗണ്‍സിലിംഗ് എന്ന പേരില്‍ വിവിധ ഭാഷകളിലെ ചാനലുകളില്‍ നടക്കുന്ന പരിപാടികള്‍ ലജ്ജാവഹമാണ്. സണ്‍ടിവിയില്‍ ടെലികാസ്റ്റ് ചെയ്തുവരുന്ന നിജങ്കള്‍ എന്ന പരിപാടിയില്‍ നിന്നുള്ള ക്ലിപുകള്‍ ആണിത്. നടി ഖുശ്ബു പരിപാടിയില്‍ വന്നയാളുടെ ഷര്‍ട്ടില്‍പിടിച്ച് ഉറക്കെ ഷൗട്ട് ചെയ്യുന്നു. ഇതാണോ കൗണ്‍സിലിംഗ്?

ഇതു ഭീഷണിയും ആക്രമണവും അധിക്ഷേപവും ലിംഗവിവേചനവും ചൂഷണവുമൊക്കെയാണ്. ദയവുചെയ്ത് ജനങ്ങള്‍ ഇത്തരം പരിപാടികളില്‍ ബലിയാടുകളാവരുത്. ഇതു നിങ്ങളെ സഹായിക്കുകയല്ല ചെയ്യുന്നത് മറിച്ച് നിങ്ങളുടെ കുടുംബത്തെയാകെ പൊതുമധ്യത്തില്‍ തരംതാഴ്ത്തുകയാണ്, എന്നിട്ട് ചാനലുകള്‍ നിങ്ങളിലൂടെ പണം ഉണ്ടാക്കുന്നു.

 

വളരെ ദു:ഖത്തോടെ തന്നെ പറയട്ടെ ഈ പരിപാടികള്‍ അവതരിപ്പിക്കുന്ന ചില നടികള്‍ പരിപാടിയിലെത്തുന്ന സാധാരണക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ പോലും അര്‍ഹതയുള്ളവരല്ല. ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സിലിംഗ് ഓര്‍ഗനൈസേഷനുകളെ സമീപിക്കുക അവിടങ്ങളില്‍ കോടതിയില്‍ എത്തുന്നതുവരെ ചിലവുകളും തീര്‍ത്തും സൗജന്യമാണ്. കോടതിക്കു മുന്നില്‍ എത്തുംമുമ്പ് ഖുശ്ബു ഇയാളോട് പരസ്യമായി ക്ഷമ ചോദിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (30 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (41 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (55 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends