നോട്ട് മാറ്റിനല്‍കുന്നതില്‍ തിരിമറി നടത്തിയ 27 ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നോട്ട് മാറ്റിനല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ തിരിമറികള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായും ആറ് പേര്‍ സ്ഥലംമാറ്റപ്പെട്ടതായും ധനമന്ത്രാലയം.
നോട്ട് അസാധുവാക്കലിനു പിന്നാലെ രാജ്യവ്യാപകമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കള്ളപ്പണം വെളുപ്പിക്കലില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്, ഇന്നലെ ബെംഗലുരുവില്‍ നിന്നുള്‍പ്പടെ 5.7 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.
ഇത്തരത്തില്‍ രാജ്യവ്യാപകമായി കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബാങ്ക് ജിവനക്കാരുടെ പങ്ക് വെളിപ്പെട്ടത്.
രാജ്യത്ത് 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പണം പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ചില ബാങ്കുദ്യോഗസ്ഥര്‍ വ്യവസായികള്‍ക്കുള്‍പ്പടെ യാതൊരു നിയന്ത്രണവുമില്ലാതെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഈ പണമാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇത്തരത്തില്‍ 152 കോടി രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും ധനമന്ത്രാലയം അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























