ശശി തരൂരിന്റെ പുതിയ കുട്ടൂകാരി രാജസ്ഥാന്‍ രാജകുമാരിയായ ബിജെപി എംഎല്‍എ? ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഫാഷന്‍ ഷോകളിലും തരൂരിനൊപ്പം നടക്കുന്നതാരെന്ന് അന്വേഷിച്ച് മാധ്യമങ്ങള്‍

തിരുവനന്തപുരം എംപിയും ലോക് സഭാംഗവുമായ ശശി തരൂരിനൊപ്പം അടുത്തിടെ പ്രത്യക്ഷപ്പെട്ട യുവതിയാര്. കഴിഞ്ഞദിവസം ദില്ലിയില്‍ നടന്ന ഫാഷന്‍ ഷോയിലാണ് ശശി തരൂരിനൊപ്പം പുതിയ കൂട്ടുകാരിയെ കണ്ടത്. ആരാണ് ഇവരെന്ന ചോദ്യം പലരും ഉന്നയിച്ചെങ്കിലും ഉത്തരം കിട്ടിയില്ല. തരൂരിനൊപ്പം കാണുന്നത് ജയ്പൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശിയും രാജസ്ഥാന്‍ ബിജെപി എംഎല്‍എ കൂടിയായ ദിയാ കുമാരിയാണെന്ന് ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
അതേസമയം, യുവതി രാജസ്ഥാന്‍ രാജകുടുംബാഗമാണെന്നു സൂചനയുമുണ്ട്. സാമൂഹിക സേവനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ജയ്പൂരില്‍ സജീവമാണെന്നും ചിലര്‍ പറയുന്നു. ഒരു വര്‍ഷമായി ഇരുവരും കടുത്ത സൗഹൃദത്തിലാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക!ഴിഞ്ഞ ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഇരുവരും ഒന്നിച്ചാണു പങ്കെടുത്തത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ പറഞ്ഞതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തരൂരിനൊപ്പം കാണപ്പെട്ടത് ജയ്പൂര്‍ രാജകുമാരിയായ ദിയാകുമാരിയാണെന്നാണ് ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ഐബി ടൈംസിന്റെ റിപ്പോര്‍ട്ട്. ദിയാകുമാരി രാജസ്ഥാന്‍ നിയമസഭയിലെ ബിജെപി അംഗമാണ്. സവായി മധോപുരില്‍നിന്നാണ് ദിയ നിയമസഭയിലെത്തിയത്. ജയ്പൂര്‍ മഹാരാജാ സവായി ഭവാനി സിംഗിന്റെയും പദ്മിനി ദേവിയുടെയും മകളും ജയ്പൂര്‍ രാജ്മാതയും സൗന്ദര്യറാണിയുമായ മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയുമാണ്.
തരൂരിന്റെ മൂന്നാം ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും അവസാനിക്കാതിരിക്കേയാണ് തരൂരിന്റെ പുതിയ സൗഹൃദം ചര്‍ച്ചയാകുന്നത്. 2014 ജനുവരി പതിനേ!ഴിനാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പലതവണ തരൂരിനെ ചോദ്യം ചെയ്തിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഹ്യൂമാനിറ്റീസ് അധ്യാപികയായ തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്റെ ആദ്യഭാര്യ. മാധ്യമപ്രവര്‍ത്തകരായ കനിഷ്‌ക്, ഇഷാന്‍ എന്നീ രണ്ടു മക്കള്‍ ഈ ബന്ധത്തിലുണ്ട്. യുഎന്നിലെ കനേഡിയന്‍ നയതന്ത്രജ്ഞ ക്രിസ്റ്റ് ഗില്‍സായിരുന്നു രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് 2010 ഓഗസ്റ്റ് 22 ന് കശ്മീര്‍ സ്വദേശിയായ സുനന്ദ പുഷ്‌കറിനെ വിവാഹംചെയ്തത്.
https://www.facebook.com/Malayalivartha



























