13,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായി ഒളിവില്‍

മോഡിക്ക് ആശ്വാസത്തിനുള്ള വക നല്‍കി സ്വന്തം നാട്ടുകാരന്‍. വരുമാനം സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം(ഐ.ഡി.എസ്) ഗുജറാത്തിലെ വസ്തു വ്യാപാരി മഹേഷ് ഷാ വെളിെപ്പടുത്തിയ 13860 കോടി രൂപ കള്ളപ്പണമായി ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചു.
ഐ.ഡി.എസ് അവസാനിക്കുന്നസെപ്തംബര്‍ 30നാണ് മഹേഷ് ഷാ കണക്കുകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പദ്ധതി പ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബര്‍ 30നകം അടച്ചില്ല എന്നതിനാല്‍ ഷായുടെ മുഴുവന്‍ ആദായവും കള്ളപ്പണമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി. ഇതോടെ ഷാ ഒളിവില്‍ പോയിരിക്കുകയാണ്.
നികുതി അടച്ചാല്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക നിയമാനുകൂല്യം ഷായ്ക്കു ലഭിക്കാനര്‍ഹതയില്ലെന്നാണ്? ആദായ നികുതി വകുപ്പി?െന്റ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണു ഷായുടെ വസ്തുവകകളെക്കുറിച്ചും മറ്റും വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്. ഇത് ഒരാളുടെ മാത്രം ആദായമാണോ അതല്ല, മറ്റു ബിസിനസുകാരുടെ കൂടി ബെനാമി പണമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























