Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒപ്പം നടക്കുന്ന യുവതി ശശി തരൂരിന്റെ നാലാം ഭാര്യയോ? ജയ്പൂര്‍ രാജകുമാരിയും ബിജെപി എംഎല്‍എ ദിയയുമായുള്ള ബന്ധം എങ്ങോട്ട്

03 DECEMBER 2016 03:46 PM IST
മലയാളി വാര്‍ത്ത

ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ തിരുവനന്തപുരത്ത് മത്സരത്തിനെത്തി കേന്ദ്ര മന്ത്രിയായി. ഇതിനിടെ ഐപിഎല്‍ വിവാദമെത്തി. പിന്നെ സുനന്ദാ പുഷ്‌കറിനെ ഭാര്യയാക്കി. മൂന്നാം വിവാഹമായിരുന്നു അത്.

ആഘോഷത്തോടെ ഈ കല്ല്യാണത്തെ മലയാളികള്‍ ഏറ്റെടുത്തു. പിന്നെ നടന്നതെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍. പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ആരോപണത്തിലെത്തിച്ചു. ഇതെല്ലാം അതിജീവിച്ച തരൂര്‍ വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചു.

അവസാനമായി ശശി തരൂര്‍ എംപിക്ക് പുതിയ കാമുകിയെ ലഭിച്ചോ എന്നതാണ് ഉയരുന്ന അഭ്യൂഹം. ജയ്പൂര്‍ സ്വദേശിനിയായ സുന്ദരിയായ യുവതിയുമായി തരൂര്‍ അടുപ്പത്തിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുനന്ദാ പുഷ്‌കര്‍ വിവാദവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയും തരൂരുമായി പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. പക്ഷേ ഈ വാര്‍ത്ത മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുന്നു. ശശി തരൂര്‍ നാലാം വിവാഹത്തിന് തയ്യാറെടുക്കുന്നതായാണ് അഭ്യൂഹം. ജയ്പൂര്‍ രാജകുടുംബാംഗമാണ് യുവതിയെന്നും ഇരുവരും പല സ്ഥലങ്ങളിലും ഒന്നിച്ചുകണ്ടുവെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തരൂരിന്റെ ഒപ്പം കാണപ്പെട്ടത് ജയ്പൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശിയും രാജസ്ഥാന്‍ ബിജെപി എംഎല്‍എ കൂടിയായ ദിയാ കുമാരിയാണെന്നാണ് മറ്റു ചില മാദ്ധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഇരുവരും ഒന്നിച്ചാണു പങ്കെടുത്തത്. ഇതാണ് അഭ്യൂഹം വളരാന്‍ കാരണം. ഇതിനോടൊന്നും ആരും പ്രതികരിക്കുന്നുമില്ല. നിശബ്ദതയെ സമ്മതമായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ശശി തരൂരിന് രണ്ട് ആണ്‍ മക്കളുണ്ട്. ആദ്യ ഭാര്യയിലുള്ള ഇരട്ട മക്കളാണ് അവര്‍. ഇതില്‍ ആദ്യത്തെ മകന്റെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകന്റെ വിവാഹ നിശ്ചയവുമായുവുമായി. ഇതിനിടെയിലാണ് അടുത്ത കല്ല്യാണത്തിന് തരൂര്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളെത്തുന്നത്. തരൂരിന്റെ മൂന്നാംഭാര്യയായിരുന്ന സുനന്ദ പുഷ്‌കര്‍ 2014 ജനുവരിയിലാണ് മരിച്ചത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തരൂരിനൊപ്പം കാണപ്പെട്ടത് ജയ്പൂര്‍ രാജകുമാരിയായ ദിയാകുമാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിയാകുമാരി രാജസ്ഥാന്‍ നിയമസഭയിലെ ബിജെപി അംഗമാണ്. സവായി മധോപുരില്‍നിന്നാണ് ദിയ നിയമസഭയിലെത്തിയത്. ജയ്പൂര്‍ മഹാരാജാ സവായി ഭവാനി സിംഗിന്റെയും പത്മിനി ദേവിയുടെയും മകളും ജയ്പൂര്‍ രാജ്മാതയും സൗന്ദര്യറാണിയുമായ മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയുമാണ്. മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ ഭാര്യവീട്ടുകാരുമായി ഇവര്‍ക്ക് ബന്ധവുമുണ്ടെന്ന സൂചനയുമുണ്ട്.
ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഹ്യൂമാനിറ്റീസ് അദ്ധ്യാപികയായ തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്റെ ആദ്യഭാര്യ. മാദ്ധ്യമപ്രവര്‍ത്തകരായ കനിഷ്‌ക്, ഇഷാന്‍ എന്നീ രണ്ടു മക്കള്‍ ഈ ബന്ധത്തിലുണ്ട്. യുഎന്നിലെ കനേഡിയന്‍ നയതന്ത്രജ്ഞ ക്രിസ്റ്റ് ഗില്‍സായിരുന്നു രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് 2010 ഓഗസ്റ്റ് 22 ന് കശ്മീര്‍ സ്വദേശിയായ സുനന്ദ പുഷ്‌കറിനെ വിവാഹംചെയ്തത്. സുനന്ദയുടെ മരണം തരൂരിന് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് പുതിയ വാര്‍ത്തകളെത്തുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കൂടിയായ തരൂര്‍ ബിജെപി ക്യാമ്ബിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് ബിജെപിയുമായി അടുപ്പമുള്ള രാജ കുടുംബത്തില്‍ നിന്നും തരൂര്‍ കാമുകിയെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (13 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (25 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (34 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (44 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (54 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends