ബിജെപി നേതാവും സംഘവും യുവതിയെ 36 മണിക്കൂര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കേസെടുത്തില്ല

ബിജെപി നേതാവും അഞ്ചു കൂട്ടാളികളും ആദിവാസി പെണ്‍കുട്ടിയെ 36 മണിക്കൂര്‍ കൂട്ട ബലാത്സംഗം ചെയ്തു. ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വ്യാഴാഴ്ച്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച കയറിയ ബിജെപി നേതാവും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബെയ്തുലിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ബലാത്സംഗം നടന്നതിനു ശേഷം യുവതിയെയും കൂട്ടി ബന്ധുക്കള്‍ അംലയ്‌ലെ വനിത വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. ആസാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു വനിതാ പൊലീസിന്റെ നിര്‍ദേശം.
വനിത പോലീസ് സ്‌റ്റേഷനില്‍ നിന്ന് പറഞ്ഞതനുസരിച്ച് അംല പോലീസ് സ്‌റ്റേഷനിലേക്ക് ബന്ധുക്കള്‍ പരാതി പറയാന്‍ പോയെങ്കിലും അവിടെ നിന്നും തിരിച്ചയക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും പരാതി പ്പെടുന്നു. സമീപത്തുള്ള കാട്ടില്‍ക്കൊണ്ടുപോയി അവര്‍ ആറ് പേര്‍ ചേര്‍ന്ന് എന്നെ 36 മണിക്കൂര്‍ നേരം കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. പീഡിപ്പിക്കും മുമ്പ് അവര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
മുന്‍ വാര്‍ഡ് മെമ്പറായ ബിജെപി നേതാവിനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കണമെന്നായിരുന്നു ഭീഷണി. അബോധാവസ്ഥയില്‍ ആയപ്പോള്‍ അവര്‍ എന്നെ കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. വനത്തിലൂടെ 13 കിലോമീറ്റര്‍ ദൂരം നടന്ന് ബെയ്തുലിലെത്തിയ പെണ്‍കുട്ടി ഫോണില്‍ ബന്ധുക്കളെ അറിയിച്ച് വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























