തൊഴിലാളികള്‍ക്ക് കാറുകള്‍ സമ്മാനിച്ച വജ്രവ്യാപാരി അവരുടെ പി.എഫ് അടച്ചില്ല

ദീപാവലി സമ്മാനമായി തൊഴിലാളികള്‍ക്ക് നൂറു കണക്കിന് കാറുകളും ഫ്‌ളാറ്റും സ്വര്‍ണ നാണയങ്ങളും സമ്മാനിച്ച് ശ്രദ്ധനേടിയ സൂറത്തിലെ വജ്ര വ്യാപാരിക്ക് അവരുടെ പി.എഫ് വിഹിതം അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നോട്ടീസയച്ചു. ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ സാവ്ജി ദോലക്യയാണ് പി.എഫ് അടയ്ക്കാത്തതിന്റെ പേരില്‍ നിയമ നടപടി നേരിടുന്നത്.
ആറായിരം കോടിയോളം രൂപയാണ് ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ലാഭം. 16.66 കോടി രൂപ പി.എഫ് വിഹിതം അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാവിജിക്ക് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
കമ്ബനിയിലെ ജീവനക്കാരുടെ പിഎഫ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മൊത്തം 3165 ജീവനക്കാരുടെ പിഎഫ് അടയ്ക്കാനുണ്ട്. 12 ശതമാനം പലിശയോടെ 15 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് കമ്ബനിയ്ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. 491 കാറുകളും 207 ഫ്‌ളാറ്റുകളുമാണ് ദിവാലി ബോണസായി സാവ്ജി നേരത്തെ ജീവനക്കാര്‍ക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha


























