പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ഉറി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പാക് തിയറ്ററുകളില്‍ ഇന്നു മുതല്‍ വീണ്ടും ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉറി ആക്രമണത്തെ തുടര്‍ന്ന് പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടത്തിയതോടെയാണ് പാക്കിസ്ഥാനിലെ തിയറ്റര്‍ ഉടമകള്‍ സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ നിരോധിച്ചത്.
ബോളിവുഡ് ചിത്രങ്ങള്‍ക്ക് വന്‍ ആരാധകരുള്ള നാട്ടില്‍ ഈ തീരുമാനം തിരിച്ചടിയായി. വരുമാനത്തിലും കുറവ് വന്നു. ഇതോടെയാണ് ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമായിരുന്നെന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം. ഇന്ത്യന്‍ സിനിമകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. നാവാസുദ്ദീന്‍ സിദ്ദിഖിയുടെ ഫ്രീക്കി അലിയാണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. വിലക്കിനെ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്ന ചിത്രങ്ങള്‍ ആദ്യം പ്രേക്ഷകരിലെത്തിക്കാനാണ് തീരുമാനം. 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തെ തുടര്‍ന്നാണ് ആദ്യമായി ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് 2008ലാണ് ഇത് നീക്കിയത്.
https://www.facebook.com/Malayalivartha


























