Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കരസേനയില്‍ ചട്ടങ്ങള്‍ മറികടന്ന് മേധാവി നിയമനം; റോ, ഐബി തലപ്പത്തും പുതിയ തലവന്മാര്‍ 

19 DECEMBER 2016 10:03 AM IST
മലയാളി വാര്‍ത്ത


മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന് ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഹാരിസിന് പുറമെ ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെ കൂടിയാണ് റാവത്തിനായി കേന്ദ്രം തഴഞ്ഞത്. 1983ലാണ് മുതിര്‍ന്ന ലഫ്റ്റനന്റ് ജനറലിനെ മറികടന്ന് പുതിയ കരസേനാ മേധാവിയെ നിയമിച്ചിരുന്നത്. അന്ന് ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹയെ മറികടന്ന് എഎസ് വൈദ്യയെ കരസേനാ മേധാവിയാക്കി. ഇത്തവണ രണ്ടുപേരെ മറികടന്ന് പുതിയ കരസേനാ മേധാവിയെ നിയമിച്ച കാരണം പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം പുതിയ നിയമനങ്ങള്‍ അറിയിച്ചത്.

നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദല്‍ബീര്‍ സിങ് ചുമതലയൊഴിയുന്നതോടെ 26ാമത്തെ കരസേനാ മേധാവിയായി സ്ഥാനമേല്‍ക്കും. കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി മേഖലയിലും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും 10 വര്‍ഷത്തിലേറെ പരിചയം ലഫ്റ്റനന്റ് ജനറല്‍ റാവത്തിനുണ്ടെന്ന് പ്രതിരോധമന്ത്രാലയം വാദിക്കുന്നു. നിയന്ത്രണ രേഖയിലും ചൈനാ അതിര്‍ത്തിയിലുമായിരുന്നു റാവത്തിന്റെ പ്രവര്‍ത്തനം.

എയര്‍ മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാകും പുതിയ വ്യോമസേനാ മേധാവി. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയ്ക്ക് പകരമായാണ് നിയമനം. ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയ്ക്കും പുതിയ തലവന്മാരെ നിയമിച്ചു. രാജീവ് ജെയിന്‍ ആണ് പുതിയ ഐബി ഡയറക്ടര്‍. റോ ഡയറക്ടര്‍ അനില്‍ ദാസ്മാനായാണ്. നിലവിലെ ഐഡി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയും റോ ഡയറക്ടര്‍ രജീന്ദര്‍ ഖന്നയും 31 വിരമിക്കും.

കോഴിക്കോടുകാരനായ ഹാരിസ് കരസേനയുടെ സതേണ്‍ കമാന്‍ഡ് ആണ്. തമിഴ്‌നാട് അമരാവതിനഗര്‍ സൈനിക സ്‌കൂളിലെ പഠനത്തിലൂടെയാണ് ഹാരിസ് കരസേനയിലെത്തുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് 1978ല്‍ സൈനിക പരിശീലനം നേടിയ ഹാരിസ് ഇന്‍ഫന്ററി ബെറ്റാലിയന്‍ വിഭാഗത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (6 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (18 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (28 minutes ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (31 minutes ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (52 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (2 hours ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (4 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (5 hours ago)

Malayali Vartha Recommends