ബോണറ്റില്‍ കുരുങ്ങിയ മൃതദേഹവുമായി കാര്‍ ഓടിയത് രണ്ടു കിലോമീറ്റര്‍; സംഭവം തെലങ്കാനയില്‍

തെലങ്കാനയില്‍ ബോണറ്റില്‍ കുരുങ്ങിയ മൃതദേഹവുമായി കാര്‍ ഓടിയത് രണ്ടു കിലോ മീറ്റര്‍. തെലങ്കാനയിലെ മഹ്ബുബ് നഗറിലെ അഡകുല്‍ ഗ്രാമത്തില്‍ ദേശീയപാതയിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിനെ ഇടിക്കുകയും പിറകിലുണ്ടായ സ്ത്രീ തെറിച്ച് ബോണറ്റില്‍ കുരുങ്ങുകയുമായിരുന്നു.
ഗജുലാപേക്ക് സ്വദേശി മഹേശ്വരമ്മ (45) ആണ് ദാരുണമായി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് തുര്‍പു സിദ്ധിലിംഗ(50)ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ഹുണ്ടായ് ഐ10 കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സിദ്ധിലിംഗ റോഡരികിലേക്ക് തെറിച്ചു വീണെങ്കിലും മഹേശ്വരമ്മ കാറി ന്റെ ബോണറ്റിലേക്ക് വീണ് അതില്‍ കുരുങ്ങുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ അതിദൂരം മുന്നോട്ടു പോയി. രണ്ടു കിലോമീറ്ററിനു ശേഷം കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ധലിംഗത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. മഹേശ്വരമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഹ്ബുബ് നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കാര്‍ ഉടമക്കും ഡ്രൈവര്‍ക്കും വേണ്ടി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























