Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അരിവില മേല്‍പ്പോട്ട്, സര്‍ക്കാര്‍ ഉറക്കത്തില്‍ 

19 DECEMBER 2016 01:06 PM IST
മലയാളി വാര്‍ത്ത


റേഷന്‍ അരി വിതരണം നിലച്ചതോടെ പൊതുവിപണിയിലെ അരി വില കുതിച്ചുയരുന്നു, ഇതോടെ നോട്ട് ക്ഷാമത്താല്‍ വലയുന്ന ജനത്തിന് ഇരട്ടിപ്രഹരമായി. 

റേഷന്‍ വിതരണം പുന:സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയവുമായതോടെ അട്ടപ്പാടി പോലുള്ള പിന്നാക്കമേഖലകള്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിമരണഭീഷണിയിലും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിലെ അപാകതകളെത്തുടര്‍ന്നു താറുമാറായ റേഷന്‍ വിതരണം അട്ടിക്കൂലിയെച്ചൊല്ലിയുള്ള സര്‍ക്കാര്‍ അനുകൂല യൂണിയനുകളുടെ സമരം കൂടിയായതോടെ പൂര്‍ണനിശ്ചലമായി. 
റേഷന്‍ വിതരണം നിലച്ചതിനാല്‍ വിപണിയിലെ അരിയുടെ ആവശ്യം വര്‍ധിച്ചതോടെ വില അനുദിനം കുതിക്കുകയാണ്.

33 രൂപയാണ് അരിയുടെ കുറഞ്ഞവില. ഉയര്‍ന്ന നിലവാരമുള്ള അരിക്ക് 3850 രൂപയും. ബ്രാന്റഡ് കന്പനികളുടെ അരി പൂഴ്ത്തുന്നതിനാല്‍ വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്നാണു മൊത്ത വിതരണ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ഈ നില തുടര്‍ന്നാല്‍ വില ഇനിയും ഉയരും. 

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടിക ആസ്പദമാക്കി റേഷന്‍ വിതരണം ആരംഭിച്ചതിനുപിന്നാലെയാണ് തൊഴിലാളികള്‍ അട്ടിക്കൂലി പ്രശ്‌നത്തില്‍ ഇടഞ്ഞത്. മുന്‍ഗണനാ പട്ടികയിലെ 1.54 കോടി ഗുണഭോക്താക്കള്‍ക്ക് അഞ്ചു കിലോഗ്രാം ധാന്യം സന്പൂര്‍ണ സൗജന്യ നിരക്കിലും 1.21 കോടി മുന്‍ഗണന ഇതര ഗുണഭോക്താക്കള്‍ക്കു രണ്ടുകിലോഗ്രാം അരി രണ്ടു രൂപ നിരക്കിലും ബാക്കി വരുന്ന 65 ലക്ഷം മുന്‍ഗണനാ ഇതര ഗുണഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാം ആട്ടയും ശേഷിക്കുന്ന അരി ലഭ്യമായ അളവിലും വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും തൊഴിലാളി സമരം തിരിച്ചടിയായി. 
എഫ്.സി.ഐയിലേത് സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകളായിട്ടും വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിനായില്ല. ഭക്ഷ്യമന്ത്രിയുംതൊഴില്‍ മന്ത്രിയും സംയുക്ത ചര്‍ച്ചനടത്തിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാന്‍ തയാറായില്ല. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെയാണു മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറായത്. 

എഫ്.സി.ഐ. ഗോഡൗണുകളില്‍നിന്ന് അരി നീക്കം പുന:രാരംഭിച്ചെങ്കിലും തൊഴിലാളികള്‍ മെല്ലപോക്കു സമരം തുടരുന്നതിനാല്‍ ഒട്ടുമിക്ക റേഷന്‍ കടകള്‍ വഴിയും നാമ മാത്രമായി പോലും അരി വിതരണം നടക്കുന്നില്ല. 
മുന്നൊരുക്കങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയതാണ് റേഷന്‍വിതരണത്തിലെ പ്രതിസന്ധിക്കു കാരണം. നിയമം നടപ്പാക്കാന്‍ കേന്ദ്രം ആവശ്യത്തിന് സമയം നല്‍കിയിട്ടും യു.ഡി.എഫ്എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് ഉദാസീനതയായിരുന്നു. താക്കീത് ഗൗരമായെടുക്കാത്തനിനെത്തുടര്‍ന്ന് റേഷന്‍ സബ്‌സിഡി കേന്ദ്രം വെട്ടിക്കുറുച്ചു. സംസ്ഥാനത്തിന്റെ സമ്മര്‍ദം മൂലം ഇവ പിന്നീടു പുന:സ്ഥാപിച്ചെങ്കിലും പിടിപ്പുകേടിനെത്തുടര്‍ന്ന് റേഷന്‍ മുടങ്ങി. കൈകാര്യ ചെലവിനത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുമായിരുന്ന 231 കോടി രൂപയും സാന്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാനം നഷ്ടപ്പെടുത്തി. സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള കോടികളും നഷ്ടപ്പെടുത്തി. മൊത്തവ്യാപാരികളെ വിതരണശ്യംഖലയില്‍ നിന്ന് ഒഴിവാക്കിയാണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends