ഉപയോക്താക്കളെ 'ബ്ലാക്ക് ഔട്ട് ഡേ'യുടെ പേരില്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കൊള്ളയടിക്കുന്നു

ടെലികോം റെഗുലേറ്ററി അതോറിറ്റി മൊബൈല്‍ കമ്ബനികള്‍ക്കു നല്‍കിയിട്ടുള്ള ഇഷ്ടാനുസൃത നിര്‍ദേശങ്ങളില്‍ ചിലതു ഉപയോക്താക്കളെ കൊള്ളയടിക്കുന്നതാണെന്ന് ആക്ഷേപം. ആഘോഷദിനങ്ങളിലാണ് ഉപയോക്താക്കളെ വഞ്ചിക്കുന്ന വിധം 'ബ്ലാക്കൗട്ട് ദിനങ്ങള്‍' കമ്ബനികള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് പരാതി.
ഉപയോക്താക്കള്‍ക്കു ഏറ്റവുമധികം കോളുകളും എസ്.എം.എസുകളും ഉപയോഗിക്കേണ്ടത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളാണ് ഇത്തരം ആഘോഷദിനങ്ങള്‍.
ഈ ദിനങ്ങളില്‍ കോളുകളും എസ്.എം.എസുകളും ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കു കോള്‍, എസ്.എം.എസ് എന്നിവയുടെ പ്രത്യേക താരീഫുകള്‍ക്കു പകരം നോര്‍മല്‍ പ്രകാരമുള്ള ചാര്‍ജ് ഈടാക്കാമെന്നാണ് ട്രായ്, മൊബൈല്‍ കമ്ബനികള്‍ക്കു നല്‍കുന്ന സ്വതന്ത്ര നിര്‍ദേശം.
വര്‍ഷത്തില്‍ അഞ്ചുദിവസങ്ങളാണ് ടെലികോം അതോറിറ്റി 'ബ്ലാക്ക് ഔട്ട് ഡേ'യായി തിരഞ്ഞെടുത്തിരിക്കുന്നത്. ചില മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ബ്ലാക്ക് ഔട്ട് ദിനങ്ങളായി ഉപയോഗപ്പെടുത്തുന്നത് അടുത്തടുത്ത ദിവസങ്ങളാണെന്നതും ഉപയോക്താക്കളെ വെട്ടിലാക്കുന്നുണ്ട്. മിക്ക മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരും അവസരം മുതലെടുത്ത് നോര്‍മല്‍ താരിഫില്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. കോളിനു ഒരു രൂപയ്ക്കു മുകളിലും എസ്.എം.എസിനു ഒരു രൂപയും ഇതിനായി നഷ്ടപ്പെടുകയാണ്. 2016 ലെ ദീപാവലിയോടനുബന്ധിച്ചു അടുത്തടുത്ത രണ്ടു നാളുകള്‍ ബ്ലാക്ക് ഔട്ട് ഡേയായി ആഘോഷിച്ചത് വിവാദമായിരുന്നു. ബി.എസ്.എന്‍.എല്ലും, ഡോകോമോയും ഡിസംബര്‍ 31, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവര്‍ ഡിസംബര്‍ 25, 31, ഐഡിയ, ഡിസംബര്‍ 24, 31 എന്നീ ദിവസങ്ങളാണ് പ്രമുഖ കമ്ബനികള്‍ തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ ഇനിയുള്ള 'ബ്ലാക്ക് ഔട്ട് ദിനങ്ങള്‍'. ഇത്തരം ദിവസങ്ങളില്‍ ജാഗ്രത വേണമെന്നു ഉപയോക്താക്കളോടും, ഉപയോക്താക്കള്‍ക്കു പ്രയോജനപ്പെടാത്ത ട്രായ് നിര്‍ദേശം പിന്‍വലിക്കണമെന്നും മൊബൈല്‍ ഫോണ്‍ റിടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























