വെള്ളിയാഴ്ച ഇസ്ലാംമത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് സമയം അനുവദിക്കുന്നതിനെതിരെ ബി.ജെ.പി

ഇസ്ലാംമത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് സമയം അനുവദിക്കുന്നതിനെതിരെ ബി.ജെ.പി വക്താവ് നളിന്‍ കോഹ്ലി. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 90 മിനിറ്റ് സമയം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കോഹ്ലി കുറ്റപ്പെടുത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് നേടാനുള്ള തന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്നും കോഹ്ലി കുറ്റപ്പെടുത്തി.
ന്യുനപക്ഷ പ്രീണനത്തിനായി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് കോഹ്ലി പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഹിന്ദു ജീവനക്കാര്‍ ജോലി സമയത്ത് ഇളവ് ചോദിച്ചാല്‍ എന്താകുമെന്ന് കോഹ്ലി ചോദിച്ചു.
തിങ്കളാഴ്ചകളില്‍ ശിവപൂജയ്ക്കായി ഹിന്ദുക്കള്‍ അവധി ചോദിച്ചാല്‍ എന്താകും തീരുമാനിക്കുക. ചൊവ്വാഴ്ചകളില്‍ ഹനുമാന്‍ പുജയ്ക്കും ഞായറാഴ്ച സൂര്യ ഭഗവാനെ പുജിക്കാനും ഹിന്ദുക്കള്‍ അവധി ആവശ്യപ്പെട്ടാലോ?.മുസ്ലീം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിച്ച് ശനിയാഴ്ചയാണ് സര്‍ക്കാര്‍ തീരുമാനമായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 2 മണി വരെയാണ് പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം.
https://www.facebook.com/Malayalivartha


























