ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് രണ്ട് യുവാക്കളെ വനിതാ എസ്.ഐ നടുറോട്ടിലിട്ട് മര്‍ദ്ദിച്ചു

ഹെല്‍മെറ്റ് ധരിക്കാത്തതിന് യുവാക്കളെ നടുറോഡില്‍ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ മര്‍ദിച്ചു. മൈസൂരു-ബംഗളൂരു ഹൈവേയില്‍ സോമനഹള്ളിയിലാണ് സംഭവം. വനിതാ എസ്.ഐ സാവിയാണ് യുവാക്കളെ മര്‍ദിച്ചത്. ഹെമ്മനഹള്ളി സ്വദേശികളായ നിഷാന്ത്, നാഗഷിംഹ എന്നീ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്.
സോമനഹള്ളിക്ക് സമീപമുള്ള മദ്ദൂര്‍ ഗ്രാമത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാതെ എത്തിയ യുവാക്കളെയാണ് വനിതാ എസ്.ഐ മര്‍ദിച്ചത്. യുവാക്കളില്‍ ഒരാളുടെ കോളറിന് പിടിച്ച സാവി രണ്ടുതവണ കവിളത്തടിച്ച ശേഷം സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. നിയമപ്രകാരം പിഴ ചുമത്തുന്നതിന് പകരം വനിതാ എസ.്ഐ യുവാക്കളെ അപമാനിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ സാവിക്കെതിരെ നടപടിയുണ്ടായേക്കും.
https://www.facebook.com/Malayalivartha



























