വീട്ടുവേലക്കാര്‍ തൊഴിലുടമയുടെ അടിമകളാ... കുവൈറ്റ് സുന്ദരിയുടെ നിലപാടിനെതിരെ പ്രവാസികള്‍ ശക്തമായ പ്രതിഷേധത്തില്‍

പ്രവാസികളെ ഒരുപോലെ ആശങ്കയിലാഴ്ത്തി കുവൈറ്റ് മോഡലിന്റെ വെളിപ്പെടുത്തല്‍. വീട്ടുജോലിക്കാര്‍ തൊഴിലുടമയുടെ അടിമകള്‍ തന്നെയെന്ന കാഴ്ചപ്പാടാണ് കുവൈറ്റിലെ സൗന്ദര്യറാണിയും പോപ്പുലര്‍ ബ്യൂട്ടി ബ്‌ളോഗറുമായ സൗന്ദര്യവര്‍ദ്ധക മോഡലിനുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ അനേകര്‍ പിന്തുടരുന്ന കുവൈത്ത് സുന്ദരി സാന്‍ഡോസ് അല്‍ ഖട്ടനാണ് കുടുങ്ങിയത്. ഫിലിപ്പിനോകളായ വീട്ടു വേലക്കാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിവുദിനം നല്‍കുന്നതിനും പാസ്‌പോര്‍ട്ട് സ്വന്തമായി കൈവശം വെയ്ക്കാനും അനുവാദം നല്‍കുന്ന നിയമത്തിനെതിരേ സംസാരിച്ചാണ് സാന്‍ഡോസ് കുടുങ്ങിയത്.
വീട്ടുവേലക്കാരികളുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ സ്‌പോണ്‍സര്‍ക്ക് അവകാശം നിഷേധിച്ചുകൊണ്ടും ആഴ്ചയിലൊരു അവധി അനുവദിക്കണമെന്നും അനുശാസിക്കുന്ന പുതിയ നിയമത്തിലാണ് സാന്‍ഡോസ് അഭിപ്രായം പറഞ്ഞത്. സ്വന്തമായി പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒരുവളെ എങ്ങനെ വേലക്കാരിയാക്കും എന്നും അവളെ എങ്ങിനെ വീട്ടില്‍ നിര്‍ത്തുമെന്നും അവര്‍ക്ക് ആഴ്ചയില്‍ ഒരു അവധി നല്‍കുന്നത് അതിനേക്കാള്‍ കഷ്ടമാണെന്നുമായിരുന്നു സാന്‍ഡോസിന്റെ കമന്റ്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2.3 ദശലക്ഷം ഫോളോവേഴ്‌സുള്ള സാന്‍ഡോസ് വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആരാധകര്‍ തന്നെ താരത്തെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തു. താരത്തിന്റെ അടിമത്ത മനസ്ഥിതിയാണ് ഇതിലൂടെ പുറത്തുവന്നതെന്നായിരുന്നു ഏറെയും വിമര്‍ശനം. പുറമേയ്ക്കുളള സൗന്ദര്യം മാത്രമേ സാന്‍ഡോസിനുള്ളെന്നും അകം പറയുന്നത്ര സുന്ദരമല്ലെന്നും ആയിരുന്നു ചില കമന്റുകള്‍. സംഗതി വിവാദമായതോടെ മൂന്ന് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ തങ്ങളുടെ സൗന്ദര്യവര്‍ദ്ധക സാമഗ്രികളുമായി ബന്ധപ്പെട്ട പരസ്യ കരാറില്‍ നിന്നും സോന്‍ഡോസിനെ ഒഴിവാക്കുകയും ചെയ്തു.
വിവാദം കത്തിജ്വലിച്ചതോടെ താരം വിശദീകരണവുമായി എത്തുകയും ചെയ്തു. വീട്ടു ജോലിക്കാരോട് മോശമായി പെരുമാറുന്ന ആളല്ല താനെന്നതാണ് അവര്‍ പ്രധാനമായും വിശദീകരിച്ചത്. വിമര്‍ശനം നീതീകരിക്കരിക്കാനാവില്ലെന്നും മാപ്പുപറയില്ലെന്നും വ്യക്തമാക്കി. 1500 ദിനാര്‍ (4957 ഡോളര്‍) ശമ്പളം നല്‍കുന്ന തൊഴിലുടമ പാസ്‌പോര്‍ട്ട് കൈവശം വെച്ചതുകൊണ്ട് ശമ്പളമോ വീട്ടുജോലിക്കാരെ മര്‍ദ്ദിക്കുന്ന അവസ്ഥയോ നിശ്ശേഷം ഇല്ലാതാകുമെന്ന കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
മാക്‌സ് ഫാക്ടര്‍ അറേബ്യ, ഫ്രഞ്ച് പെര്‍ഫ്യൂം ബ്രാന്റായ എം മിക്കാലെഫ്, ലണ്ടന്‍ കേന്ദ്രമായ ചെല്‍സി ബ്യൂട്ടിക്ക് എന്നീ അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളാണ് താരവുമായി കരാര്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വംശീയതയും ജോലിയും നോക്കാതെ സ്ത്രീ ശാക്തീകരണം, സ്വതന്ത്രമായി നിലപാട് എടുക്കാന്‍ അവരെ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളെ പിന്തുണയ്ക്കുന്ന നിലപാടാണ് എന്നും കമ്പനിക്കുള്ളത്. സോന്‍ഡോസ് പറഞ്ഞത് അവരുടെ സ്വന്തം അഭിപ്രായമാണ്. അക്കാര്യത്തില്‍ അവരെ പിന്തുണയ്ക്കുന്നില്ല എന്നുമാണ് മാക്‌സ് ഫാക്ടര്‍ അറേബ്യ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha
























