അമ്മയ്ക്കും കുഞ്ഞിനും കുടുതല്‍ കരുതല്‍ലക്ഷ്യമിട്ട് ഇനി ഗര്‍ഭിണികള്‍ക്കുള്ള 6000 രൂപ ഗഡുക്കളായി നല്‍കും

അമ്മയ്ക്കും കഞ്ഞിനും ഇനി കൂടുതല്‍ കരുതല്‍ നല്‍കുക എന്ന ഉദേശ്യലക്ഷ്യത്തോടെ ഗര്‍ഭിണികള്‍ക്കു നല്‍കുന്ന 6000 രൂപ ആനുകൂല്യം ഇനി ഗഡുക്കളായിട്ടാവും ലഭ്യമാക്കുക. പ്രസവത്തെത്തുടര്‍ന്നുളള മരണനിരക്ക് കുറയ്ക്കാനും പ്രസവത്തിനുമുമ്പും ശേഷവുമുള്ള പോഷകാഹരക്കുറവ് പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
വനിത ശിശുക്ഷേമ മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കായി 6000 രൂപയുടെ ആനുകൂല്യം നല്‍കുന്നത്. മന്ത്രാലയത്തിന്റെ പുതിയ നീക്കം വനിതശിശുക്ഷേമ സഹമന്ത്രി കൃഷ്ണരാജ് ആണ് രാജ്യസഭയില്‍ അറിയിച്ചത്.
നിലവില്‍ 6000 രൂപ ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നിക്ഷേപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























