നക്‌സല്‍ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി സൈന

ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയില്‍ കഴിഞ്ഞാഴ്ച ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പന്ത്രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ആറുലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചതായി ബാഡ്മിന്റണ്‍ ഒളിന്പിക്ക് മെഡല്‍ ജേതാവ് സൈന നേവാള്‍ അറിയിച്ചു. ഓരോ കുടുംബത്തിനും 50,000 രൂപ വീതമാണ് നല്‍കുക. ജനങ്ങളുടെ സുരക്ഷയ്ക്കായി ജീവന്‍ ത്യജിച്ച സൈനികരെ തിരിച്ചു കൊണ്ടുവരാന്‍ തനിക്ക് സാധിക്കില്ല.
എന്നാല്‍ തന്നാല്‍ കഴിയുന്ന വിധം ഒരു ചെറിയ സഹായമായി ഈ തുക നല്‍കുകയാണെന്നും സൈന പറഞ്ഞു. മുമ്പ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരോ ജവാന്റെ കുടുംബത്തിനും ഒമ്ബത് ലക്ഷം രൂപ വീതം അദ്ദേഹം നല്‍കി. സുക്മയിലുണ്ടായ ആക്രമണത്തിന് ശേഷം അക്ഷയ് കുമാര്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അദ്ദേഹം ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു വെന്ന് ജെയ്‌സല്‍മേര്‍ സെക്ടറിന്റെ ചുമതലയുള്ള ഡി.ഐ.ജി അമിത് ലോഥ മാധ്യമങ്ങളോട് പറഞ്ഞു. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha



























