Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവയില്‍ ബി.ജെ.പി വന്നതിന്റെ 'രഹസ്യം' പുറത്താക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

18 MARCH 2017 09:51 AM IST
മലയാളി വാര്‍ത്ത

കുറവ് സീറ്റ് കിട്ടിയിട്ടും ഗോവയില്‍ ബി.ജെ.പി അധികാരം പിടിച്ചതിന്റെ രഹസ്യം' കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് വെളിപ്പെടുത്തി. എല്ലാ രഹസ്യങ്ങളും മന്ത്രി പറഞ്ഞില്ലെങ്കിലും തീരുമാനം ഉടന്‍ എടുക്കുന്നതിലും വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറുന്നതിലും കാണിച്ച മാനേജ്‌മെന്റ് വൈദഗ്ദ്ധ്യമാണ് ഗോവ ഓപ്പറേഷന്‍' വിജയിപ്പിച്ചതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. മുംബയിലെ വെല്ലിങ്കര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളോട് ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ഗോവയിലെ പാര്‍ട്ടി നിരീക്ഷകനായിരുന്നു ഗഡ്കരി. ഫലപ്രഖ്യാപനം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത നിമിഷം ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ ഫോണ്‍ ഗഡ്കരിക്ക് വന്നു. ഉടനേ നേരില്‍ കണ്ട് സംസാരിക്കണമെന്നായിരുന്നു സന്ദേശം. ഗഡ്കരി അമിത് ഷായുടെ വസതിയിലെത്തുന്നു. അപ്പോള്‍ വൈകിട്ട് 7 മണി. നമുക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നമ്പര്‍ ഇല്ല എന്ന ഗഡ്കരിയുടെ അറിയിപ്പിന് അമിത് ഷായുടെ മറുപടി ഇങ്ങനെ: നമ്മള്‍ അവിടെ സര്‍ക്കാര്‍ രൂപീകരിക്കും. നിങ്ങള്‍ ഉടന്‍ ഗോവയ്ക്ക് തിരിക്കുക. ഒട്ടും സമയം കളയാതെ ഗോവയിലെത്തിയ ഗഡ്കരിക്ക് അന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രി ആയിരുന്നു.


രാത്രി 1.30ന് എം.ജി.പി പാര്‍ട്ടിയുടെ നേതാവ് സുദിന്‍ ധാവിലിക്കര്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുന്നു. പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ പിന്തുണ തരാം എന്നായിരുന്നു എം.ജി.പി പാര്‍ട്ടിയുടെ വാഗ്ദാനം. ഒപ്പം ചില വലിയ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി നല്‍കുകയും വേണം. വെളുപ്പിന് 5 മണിക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി ഗഡ്കരിയെ കാണുന്നു. പരീക്കറിനെ മുഖ്യമന്ത്രി ആക്കിയാല്‍ പിന്തുണ എന്നായിരുന്നു സര്‍ദേശായിയുടെയും മനോഗതം. രാവിലെ 5.15ന് ഗഡ്കരി അമിത്ഷായെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ ധരിപ്പിച്ചു. ഷായുടെ മറുപടി ഇങ്ങനെ ഇപ്പോള്‍ പ്രധാനമന്ത്രി ഉറക്കമാണ്. രാവിലെ 7 മണിക്ക് തിരിച്ച് വിളിക്കാം.

പരീക്കറിനെ ഗോവയ്ക്ക് വിടണമെങ്കില്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡിന്റെ അനുമതി വേണം. പരീക്കറിന്റെ മനസിലിരുപ്പും അറിയണം. രാവിലെ 8.30ന് വിളിച്ചിട്ട് അമിത് ഷാ, ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെങ്കില്‍ പരീക്കര്‍ വരുമെന്നും പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചെന്നും അറിയിച്ചു. ഒരു രാത്രി കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ച ഗഡ്കരി, ആ രാത്രിയില്‍ ഉറങ്ങിപ്പോയ കോണ്‍ഗ്രസ് പിറ്റേന്ന് വൈകി ഉണര്‍ന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നതായും പറഞ്ഞു. ശരിയായ തീരുമാനങ്ങള്‍ വേഗം എടുക്കുക. അതിനെക്കാള്‍ വേഗത്തില്‍ അതു നടപ്പാക്കുക. ഇതാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ എപ്പോഴും ഓര്‍ക്കേണ്ട പാഠമെന്നും ഗഡ്കരി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (59 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends