ആഗ്രയില്‍ ഇരട്ട സ്‌ഫോടനം

ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. ആഗ്ര റയില്‍വേ സ്‌റ്റേഷനു സമീപമാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ആദ്യ സ്‌ഫോടനം മാലിന്യ നിക്ഷേപ കേന്ദ്രത്തിലും രണ്ടാമത്തെത് റെയില്‍വേസ്‌റ്റേഷന് സമീപത്തെ വീട്ടിലെ ടെറസിലുമാണ് ഉണ്ടായത്.
ഐ.എസ് ഭീകരരില്‍നിന്ന് ഭീഷണിയുള്ളതായ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് താജ്മഹലിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഒരു വെബ്‌സൈറ്റിലാണ് ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
താജ്മഹലിന് മുന്നില്‍ ആയുധധാരിയായ ഒരാള്‍ നില്‍ക്കുന്നതാണ് ചിത്രം. ചിത്രത്തിനടിയില്‍ 'പുതിയ ലക്ഷ്യം' എന്നെഴുതിയിട്ടുമുണ്ട്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന താജ്മഹലിന്റെ അകത്തെ സുരക്ഷച്ചുമതല കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിനാണ്.
https://www.facebook.com/Malayalivartha



























