കാര്‍ റേസര്‍ അശ്വിന്‍ സുന്ദറും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു

അന്താരാഷ്ട്ര കാര്‍ റേസര്‍ അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബി.എം.ഡബ്യു കാര്‍ മരത്തിലിടിച്ചു കത്തുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.
32കാരനായ അശ്വിന്‍ എഫ്4 വിഭാഗത്തില്‍ 2012-13 വര്‍ഷത്തിലെ ദേശീയ ജേതാവാണ്. അപകടത്തിന്റെ വിഡിയോ ദൃശ്യം ദൃക്‌സാക്ഷികളിലൊരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കടുത്ത ചൂട് കാരണം രക്ഷാപ്രവര്‍ത്തനത്തിന് സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























