സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴച്ച് പുറത്തേക്കിട്ട് മരുമകളും കൊച്ചുമക്കളും. രാജസ്ഥാനിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. വിയറാമും സഹോദരന്‍ ഹേമരാജും ചേര്‍ന്ന് വാങ്ങിയ സ്ഥലത്തെ സംബന്ധിച്ച തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചത്. ഹേമരാജിന്റെ മരണത്തെത്തുടര്‍ന്ന് ഈ സ്ഥലം അദ്ദേഹത്തിന്റെ മക്കളായ ഭഗവാന്‍ റാമും ബാബുലാലും ചേര്‍ന്ന് കൈവശപ്പെടുത്തുകയായിരുന്നു. വിയറാം സ്ഥലത്തിന്റെ പകുതി ആവശ്യപ്പെട്ടെങ്കിലും സഹോദരപുത്രന്മാര്‍ അത് നല്‍കാന്‍ കൂട്ടാക്കിയില്ല.
തനിക്കവകാശപ്പെട്ട സ്ഥലത്ത് ട്രാക്റ്റര്‍ ഉപയോഗിച്ച് പണി നടത്തുകയായിരുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിയറാമിന് കൊച്ചുമക്കളില്‍ നിന്ന് ദുരനുഭവം നേരിട്ടത്. ഭഗവാന്‍ റാമിന്റെ ഭാര്യ മോഹിനിയും അവരുടെ പെണ്മക്കളായ രാജേശ്വരി, കവിത തുടങ്ങിയവരും മകന്‍ അശോകും ചേര്‍ന്നാണ് വിയറാമിനെ വലിച്ചിഴച്ച് പുറത്തേക്കിട്ടത്. വൃദ്ധനെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട് ബാബുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

https://www.facebook.com/Malayalivartha

























