അഫ്‌സ്പ പിന്‍വലിക്കല്‍: കേരളത്തിന്റെ സഹായം തേടി ഇറോം ശര്‍മിള തിരുവനന്തപുരത്ത്

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം ശര്‍മിള. കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും ആയി കൂടിക്കാഴ്ച നടത്താന്‍ തിരുവനന്തപുരത്ത് എത്തിയതാണ് ഇറോം ശര്‍മിള. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച.
പാലക്കാട് ജങ്ഷനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തിയത്. സഹപ്രവര്‍ത്തക നജ്മ ബീവിയും ഇറോമിനെ അനുമഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























