Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

26 NOVEMBER 2026 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകും

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം

ഉണ്ണിത്താനെ, മോനെ നേതാവേ, നിന്നെ പിന്നെ കണ്ടോളാം! ഇപ്പോൾ വെടി നിർത്തിയെന്ന് കരുതി എല്ലാം അവസാനിച്ചെന്ന് കരുതേണ്ട. വെടി നിർത്തും മുമ്പ് ഇരട്ടവെടി പൊട്ടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസിലെ ചില നേതാക്കൾ. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റേയും മകന്റേയും ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറെടുത്ത എ ഗ്രൂപ്പ് ഒടുവിൽ പിൻവാങ്ങി. അതിനുള്ള കാരണവും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ ഇടപെടലും. കോൺഗ്രസിലെ പോര് ഇപ്പോൾ പുതിയൊരു വഴിത്തിരിവിലാണ്.

പരസ്യമായി പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കൾക്ക് ഒടുവിൽ ഹൈക്കമാൻഡിന്റെ താക്കീത് കിട്ടിയിരിക്കുകയാണ്. പരസ്യപ്രസ്താവനകൾ ഇനി വേണ്ടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കർശന നിർദേശം നൽകി. വാക്പോരിൽ ഏർപ്പെട്ട നേതാക്കളെ നേരിട്ട് വിളിച്ചാണ് മുന്നറിയിപ്പ് നൽകിയത്. വിലക്ക് ലംഘിച്ച് വീണ്ടും പരസ്യപ്രസ്താവന നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ പരസ്യമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമമായെങ്കിലും പോരിന്റെ കനൽ കെട്ടിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകാനായിരുന്നു എ ഗ്രൂപ്പിന്റെ നീക്കം. എന്നാൽ ഉമ്മൻചാണ്ടിയുടെ കുടുംബം വിഷയത്തിൽ ഇടപെട്ടതോടെ ഈ തീരുമാനത്തിൽനിന്ന് അവർ പിന്നോട്ടുപോയി. ഉണ്ണിത്താനെതിരായ മറുപടി മറിയാമ്മ ഉമ്മനെക്കൂടി ലക്ഷ്യമിടുന്നതായി മാറരുതെന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പിലെ പ്രമുഖർ. ബെന്നി ബഹനാൻ, കെ.സി. ജോസഫ്, എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്നാണ് വൈകാരികമായ ഈ വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചവരിൽ രാഹുൽ മാങ്കൂട്ടത്തിലിനും കെ.എം. അഭിജിത്തിനുമായിരുന്നു മുൻതൂക്കമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. അന്നത്തെ തീരുമാനങ്ങളുടെയും സാഹചര്യങ്ങളുടെയും പൂർണവിവരം കുടുംബത്തിന് ലഭിച്ചിട്ടുണ്ടാകണമെന്നില്ലെന്നും അവർ വിലയിരുത്തുന്നു.

മുഖ്യമന്ത്രി ഭരണകാര്യങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്ന വിമർശനത്തിൽ തുടങ്ങിയ ചർച്ച പെട്ടെന്ന് ഷാഫി പറമ്പിലിലേക്കും യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്കും വഴിമാറിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയവും എ ഗ്രൂപ്പിനുണ്ട്.

ഇതിനിടെ ഷാഫി പറമ്പിലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷും രംഗത്തെത്തി. വ്യക്തിവിരോധം തീർക്കുന്ന രീതിയിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന ശരിയല്ലെന്നാണ് ജനീഷിന്റെ നിലപാട്.

കാസർകോട് ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് ഈ ഏറ്റുമുട്ടലിന്റെ പിന്നിലെന്നാണ് സൂചന. ഇടതുപക്ഷ സംഘടനയിൽ അംഗമായിരുന്ന ഒരാളെ എ.പി.പി.യായി നിയമിച്ചതിന് പിന്നിൽ രാജ്മോഹൻ ഉണ്ണിത്താനാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോൾ ഹൈക്കമാൻഡിന്റെ വിലക്കിൽ എല്ലാവരും മൗനത്തിലാണ്. പക്ഷേ ഈ മൗനം സമാധാനത്തിന്റെ ലക്ഷണമാണെന്ന് കരുതാനാകില്ല. ഉണ്ണിത്താന്റെ ആരോപണങ്ങൾ, ഷാഫിക്കുള്ള പിന്തുണ, മാങ്കൂട്ടത്തിലിന്റെ പഴയ മുൻതൂക്കം, ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ നിലപാട്... കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ചൂടുപിടിക്കുകയാണ്. പരസ്യമായി വെടിനിർത്തിയെങ്കിലും അണിയറയിലെ പോര് അവസാനിച്ചിട്ടില്ലെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (12 minutes ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (38 minutes ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (53 minutes ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (1 hour ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (11 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (11 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (12 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (12 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (12 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (12 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (13 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (14 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (15 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (15 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (15 hours ago)

Malayali Vartha Recommends