ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

ഷൊര്‍ണൂരില്‍ നിന്നു തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം രാവിലെ നാലു മണിക്കൂറോളം സ്തംഭിച്ചു. ചെന്നൈ തിരുവനന്തപുരം മെയിലിന്റെ എന്‍ജിന്‍ തകരാറിലായതാണു കാരണം. വടക്കാഞ്ചേരി റെയില്‍വേസ്‌റ്റേഷനും പാര്‍ളിക്കാടിനും ഇടയില്‍ പത്താംകല്ലിലാണ് രാവിലെ അഞ്ചിന് എന്‍ജിന്‍ തകരാറിലായത്.
ഷൊര്‍ണൂര്‍ കൊച്ചിന്‍ പാസഞ്ചര്‍, ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ പിടിച്ചിട്ടു. ഉച്ചയോടെ മാത്രമേ ഗതാഗതം സാധാരണനിലയിലാവൂ.
https://www.facebook.com/Malayalivartha



























