ബാബറി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ്

ബാബറി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്ന് സുപ്രീംകോടതി. വിശ്വാസ കാര്യങ്ങളില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പാണ് ഗുണകരമെന്ന് ചീഫ് ജസ്റ്റിസ് കെഹാര്‍ അഭിപ്രായപ്പെട്ടു. ഇരുകക്ഷികളും കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കണം ഇല്ലെങ്കില്‍ കോടതി മധ്യസ്ഥനെ നിയോഗിക്കും.
പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാമെന്ന് ജസ്റ്റിസ് കെഹാര്‍ വ്യക്തമാക്കി. ഹരജിയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha



























