ഇടപെടാതെ കയ്യുംകെട്ടി പോലീസ് നിന്നു; എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി ഒരു യുവതി

സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത് ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന ഒരു പാഠമാണ്. തന്നെ ബലാത്സംഗം ചെയ്യാനെത്തിയ അക്രമികളെയെല്ലാം ഒരു സ്ത്രീ പോലീസിന്റെ ലാത്തി പിടച്ചു വാങ്ങി പോലീസിന്റെ മുന്നിലിട്ട് അടിച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
ഗൗതം പാലി പോലീസ് സ്‌റ്റേഷന് മുന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായി മാറിയിട്ടുണ്ട്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ പിന്നാലെയെത്തിയ ഒരു കൂട്ടം പൂവാല സംഘമാണ് യുവതിയുടെ കരുത്തറിഞ്ഞത്.
പോലീസുകാര്‍ എല്ലാം കണ്ട് ഇടപെടാതെ നോക്കി നില്‍ക്കുമ്പോള്‍ യുവതികളില്‍ ഒരാള്‍ പോലീസുകാരില്‍ ഒരാളുടെ ലാത്തി പിടിച്ചു വാങ്ങി അക്രമികളെ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാകുന്നതിനൊപ്പം സംഭവം നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിന്ന പോലീസിനെതിരേ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
ബൈക്കില്‍ പൂവാലസംഘം യുവതികളെ ശല്യം ചെയ്യുമ്പോഴെല്ലാം സ്ഥലത്ത് പോലീസ് നില്‍പ്പുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാതെ നിശബ്ദമായിട്ട് നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതികള്‍ ലാത്തി പിടിച്ചുവാങ്ങി ശല്യക്കാരെ അടിച്ചോടിച്ചത്. സ്ത്രീപീഡനത്തിന്റെ കേസുകള്‍ പതിവായ യുപിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് പുതിയതായി ചുമതലയേറ്റ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























