ഗംഗ-യമുന നദികള്‍ ഇനി വ്യക്തികള്‍ക്ക് തുല്യം!

നദികളായ ഗംഗയ്ക്കും യമുനയ്ക്കും ഒരു വ്യക്തിക്കുള്ള എല്ലാ അധികാരങ്ങളും നല്‍കി ഉത്താരഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നദികളെ ശുചീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രഭാവമുണ്ടാക്കാന്‍ കഴിയുന്നതാണ് കോടതി വിധി. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങള്‍ക്കും ഈ നദികളും അര്‍ഹരാണെന്നാണ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി.
നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ നിയമപരമായ രക്ഷിതാക്കള്‍ ആയും കോടതി പ്രഖ്യാപിച്ചു. രണ്ട് പുണ്യനദികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ട ചുമതല ഇവര്‍ക്കാണ്.
ന്യൂസിലന്റിലെ വാംഗനൂയി നദിയായിരുന്നു ഇത്തരം അവകാശം ലഭിച്ച ആദ്യത്തെയും ഏക നദിയും.
https://www.facebook.com/Malayalivartha



























