Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാമന്റെ ജന്മസ്ഥലം ഒരിക്കലും മാറ്റാന്‍ സാധിക്കില്ല... ക്‌ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയിലാണെന്നും പള്ളി എവിടെയും പണിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

21 MARCH 2017 11:01 PM IST
മലയാളി വാര്‍ത്ത

രാമന്റെ ജന്മസ്ഥലം മാറ്റാന്‍ സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ തയാറെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാര്‍ അറിയിച്ചതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയും പ്രതികരിച്ചു. ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് പൊതുവായ ഒരു അഭിപ്രായത്തിലേക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെയാണ് പണിയേണ്ടത്. പള്ളി സരയൂ നദിയുടെ മറുവശത്ത് പണിത് അയോധ്യ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. സൗദിയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും പള്ളികള്‍ നിസ്‌കരിക്കാനുള്ള സൗകര്യത്തിനാണ് നല്‍കുന്നത്. അത് എവിടെ വേണമെങ്കിലും ആകാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സരയു നദിയുടെ മറുവശത്ത് പള്ളി പണിയുകയും രാമജന്മഭൂമി രാമക്ഷേത്രം നല്‍കാനായി കൈമാറുകയുമാണ് വേണ്ടത്. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമ്മുക്ക് സാധിക്കില്ലെന്നും സ്വാമി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ നിര്‍ദേശം വച്ചത്. മതപരമായ കാര്യമായതിനാല്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു സാധ്യമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന് ചോദിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends