ആധാറില്ലെങ്കില്‍ ഇനി വഴിയാധാരം... ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി

ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ജുലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ ബില്‍ ഭേദഗതിയാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
റെയില്‍വെ ടിക്കറ്റ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പിഎസ്‌സി രജിസ്‌ട്രേഷന്‍, സൗജന്യ പാചകവാതക കണക്ഷന്‍ എന്നിങ്ങനെ 30ല്‍ അധികം പദ്ധതികള്‍ക്ക് നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ആധാര്‍മൂലം തടസ്സപ്പെടരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ഇത് ലംഘിക്കുന്നുവെന്നാണ് ഇതിനെതിരെ വാദിക്കുന്നവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























