ടെലിവിഷന്‍ അവതാരികയും മോഡലുമായ 27 കാരി തൂങ്ങി മരിച്ച നിലയില്‍

ടെലിവിഷന്‍ അവതാരികയും മോഡലുമായ യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്. ഖുശ്ബു ബട്ട് (27) ആണ് വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോധ്പൂരില്‍ സുകൃതി ടവറില്‍ ഞായറാഴ്ചയാണ് സംഭവം.
പിതാവിന്റേയും മുത്തശ്ശിയുടേയും കൂടെ താസിക്കുന്ന യുവതി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ പിതാവിന് അളവില്‍ കൂടുതല്‍ ഭക്ഷണം വിളമ്പാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് നിരസിച്ചിരുന്നത്രെ. താന്‍ ഒരു പ്രമേഹ രോഗിയായതിനാല്‍ അധികം കഴിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഖുശ്ബുവിനോട് പറഞ്ഞു. ഇതില്‍ യുവതിക്ക് മനഃപ്രയാസമുണ്ടായെന്നും റൂമില്‍ കയറി വാതിലടച്ച ശേഷം ആത്മഹത്യ ചെയ്തെന്നുമാണ് സാറ്റലൈറ്റ് പോലീസിന്റെ പ്രാഥമിക നിഗമനം.
റൂമില്‍ കയറിയ യുവതി ഒരുപാട് നേരം വാതില്‍ തുറക്കാതിരുന്നതിനാല്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം യുവതി ആത്മഹത്യ കുറിപ്പുകളൊന്നും എഴുതി വെച്ചിരുന്നില്ല അത് കൊണ്ട് തന്നെ വിശദമായ അന്വേഷണത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ പോലീസിന്റെ ഭാഷ്യം. നിലവില്‍ അപകട മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha



























