ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു

ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണ കൊറിയ. വോന്‍സാനിലെ കിഴക്കന്‍ തീരത്തു നിന്നാണ് പരീക്ഷണം നടത്തിയത്. എന്നാല്‍ ഏതു തരം മിസൈലാണോ എത്രയെണ്ണമാണ് പരീക്ഷിച്ചതെന്നോ വ്യക്തമല്ല. ഈ മാസം ആദ്യം ഉത്തര കൊറിയ നാല് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. 1000 കിലോമീറ്റര്‍ ദൂരപരിധിയുണ്ടായിരുന്ന ഇവ ജപ്പാന്റെ സമുദ്രാതിര്‍ത്തിയിലാണ് പതിച്ചത്.
മിസൈല്‍, ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തര കൊറിയയ്ക്ക് ഐക്യരാഷ്ട്ര സഭ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ അത്യാധുനിക ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ തുടര്‍ച്ചയായ പരീക്ഷിച്ചുവരികയാണ്.
അമേരിക്ക ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടക്കാനിരിക്കേയാണ് ഉത്തര കൊറിയ പുതിയ പരീക്ഷണത്തിന് തുനിഞ്ഞത്. ഉത്തര കൊറിയയുടെ പരീക്ഷണം വിഫലമായെന്നും വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മിസൈല്‍ പൊട്ടിത്തെറിച്ചതായും അമേരിക്കന്‍ സേനയും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























