Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീരെ ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചു; വൈകല്യമുള്ള അവസ്ഥയിലും രമേഷ് നേടിയെടുത്തത്

23 MARCH 2017 09:04 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ മഹാഗാവ് ഗ്രാമത്തിലെ രമേഷ് ഗോലാപ് ഐഎഎസ് ഉദ്യോഗസ്ഥനായത് വിധിയോടു കൂടി പടവെട്ടിയാണ്. അച്ഛന് സൈക്കിള്‍ റിപ്പെയറിങ് കടയായിരുന്നു. മദ്യപാനം കൂടിയതോടെ കട അടച്ചു പൂട്ടേണ്ടി വന്നു. വീട്ടിലെ ദാരിദ്ര്യം അകറ്റാന്‍ രാമുവും അമ്മ വിമലയ്‌ക്കൊപ്പം വളകള്‍ വില്‍ക്കാനിറങ്ങി. പിന്നീട് സ്വപ്നങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ചു.

പഠനത്തില്‍ മിടുക്കനായിരുന്ന രാമുവിന് പക്ഷേ സ്വന്തം ഗ്രാമത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. കാരണം അവിടെ ഒരു പ്രൈമറി സ്‌കൂള്‍ മാത്രമായിരുന്നു. ഇതോടെ ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറി. 2005ല്‍ രാമു പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്‌പോള്‍ അച്ഛന്‍ മരിച്ചു. വണ്ടിക്കൂലി ഇല്ലാത്തതിനാല്‍ രാമുവിന് പോകാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ ചില അയല്‍ക്കാര്‍ പണം നല്‍കി. അങ്ങനെ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചു.


പന്ത്രണ്ടാം ക്ലാസില്‍ ഉന്നത വിജയം നേടിയിട്ടും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് ഒരുപാട് ബുദ്ധിമുട്ടി. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിഎഡും ആര്‍ട്‌സ് ഡിഗ്രിയും നേടിയത്. 2009ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇതോടെ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യം മെല്ലെ അകന്നു. എങ്കിലും രാമു അടങ്ങിയിരുന്നില്ല. കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ തീരുമാനിച്ചു.

ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരേ എന്തെങ്കിലും ചെയ്യണമെന്ന് രാമു തീരുമാനിച്ചു. അങ്ങനെയാണ് അധ്യാപക ജീവിതത്തില്‍ നിന്ന് ആറുമാസം അവധിയെടുത്ത് പുനയില്‍ യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുത്തു തുടങ്ങിയത്. അന്ന് യുപിഎസ്‌സിയുടെ അര്‍ഥം പോലും രാമുവിന് അറിയില്ലായിരുന്നു. പിന്നീട് കഠിനമായ പരിശീലനത്തിന്റെ നാളുകള്‍. എന്നിട്ടും ഫലം വന്നപ്പോള്‍ രാമു ലിസ്റ്റില്‍ ഇല്ല. എങ്കിലും വിട്ടുകൊടുക്കാന്‍ ഈ യുവാവ് തയാറായിരുന്നില്ല. 2012ല്‍ ഐഎഎസ് ലഭിച്ചു. അഖിലേന്ത്യാ തലത്തില്‍ 287ാം റാങ്ക്.


ഇന്ന് ജാര്‍ഖണ്ഡ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോയിന്റ് സെക്രട്ടറിയാണ് ഈ യുവാവ്. ഒപ്പം ഐഎഎസ് സ്വപ്നമായി കൊണ്ടു നടക്കുന്നവര്‍ക്കു പ്രചോദനം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും. ഒരുകാലത്ത് തന്റെ കൈപിടിച്ച് വളകള്‍ വില്‍ക്കാന്‍ നടന്നിരുന്ന മകന്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥനായതിന്റെ ആഹ്‌ളാദമാണ് രാമുവിന്റെ അമ്മയുടെ കണ്ണുകളില്‍. മകന്‍ ഉയരങ്ങള്‍ കീഴടക്കുന്‌പോഴും ആ അമ്മ അവന് നല്‍കുന്ന ഉപദേശം ഒന്നു മാത്രം. നീ വന്ന വഴി മറക്കരുത്. ആ വാക്കുകള്‍ തന്നെയാണ് ഇന്നും ഈ ഐഎഎസ് ഉദ്യോഗസ്ഥന്റെ മാര്‍ഗദീപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (15 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (25 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (58 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends