ലണ്ടന്‍ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരതയ്‌ക്കേതിരെയുള്ള ബ്രിട്ടന്റെ നിലപാടുകള്‍ക്കൊപ്പം ഇന്ത്യ നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല്‍പതിലധികം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെട്ടുന്നു.
https://www.facebook.com/Malayalivartha



























