ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ആധാറും ഉള്‍പ്പെടുത്തണമെന്ന് യു.ജി.സി

ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേയാണ്, പുതിയ നിര്‍ദ്ദേശങ്ങള്‍കൂടി നടപ്പിലാക്കണമെന്ന് യു.ജി.സി ഉത്തരവിട്ടിരിക്കുന്നത്.
കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് സുതാര്യത ഉറപ്പു വരുത്തുന്നതിനുമാണ്, വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് യു.ജി.സി.യുടെ വിശദീകരണം. സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സഹായകമാകുമെന്നും യു.ജി.സി അവകാശപ്പെടുന്നു.
ഇതിനു പുറമേ വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപനത്തിന്റെ പേര്, കോഴ്‌സ്, പഠനരീതി എന്നിവയും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. നവീന സാങ്കേതിക വിദ്യയുടെ സഹായത്താല്‍, സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യു.ജി.സിയുടെ തീരുമാനം.
https://www.facebook.com/Malayalivartha



























