മുന്‍ എംപിയല്ലേ, ആദ്യം പറഞ്ഞുനോക്കും, എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ ദേ ഇങ്ങനെ കൊണ്ടുപോകും; രാഷ്ട്രീയക്കാരനെന്ന വമ്പ് പൊലീസിനോട് കാണിച്ചാല്‍ ഇങ്ങനെയാ!

പൊലീസുകാരനോട് അപമര്യാദയോടെ പെരുമാറിയതില്‍ കേസെടുത്തതിനെതിരെ പ്രതിഷേധിച്ച മുന്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവിനെ പൊലീസ് തൂക്കിയെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. നിയമസഭാ പരിസരത്തെ മീഡിയാ പോയിന്റില്‍ അനുമതി കൂടാതെ വാര്‍ത്താ സമ്മേളനം നടത്തിയ റാവുവിനെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെ റാവു പൊലീസുകാരനെ അധിക്ഷേപിച്ചെന്നാണ് കേസ്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
ഇതെനിക്കെതിരായ ഗുഢാലോചനയാണ്. പിന്നോക്ക വിഭാഗക്കാരനാണ് ഞാന്‍. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തത്. ഞാന്‍ തെറ്റായെന്നും പറഞ്ഞിരുന്നില്ല.
റാവു മാധ്യമങ്ങളോട്
ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കരുതായിരുന്നു. പൊലീസുകാര്‍ തെമ്മാടിത്തരമാണ് കാട്ടിയതെന്നും റാവു പ്രതികരിച്ചു.
എന്തിനാണ് തന്നെ തടഞ്ഞതെന്നും ആരാണ് അതിന് ഉത്തരവിട്ടതെന്നുമാണ് താന്‍ ചോദിച്ചത്. അതിനാണ് തനിക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സേച്ഛ്വാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിമര്‍ശകരുടെ വായ അടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും റാവു ആരോപിച്ചു.
https://www.facebook.com/Malayalivartha



























