Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഫിന് പുറമേ കോഴിക്കും മീനിനും വരെ നിരോധനവുമായി യുപിയില്‍ ആദിത്യനാഥ്; ആയിരക്കണക്കിന് ദലിതരും മുസ്ലിങ്ങളും തൊഴില്‍ രഹിതരാകും

25 MARCH 2017 04:25 PM IST
മലയാളി വാര്‍ത്ത

യുപിയില്‍ യോഗി പണി നല്‍കുന്നു എല്ലാവര്‍ക്കും. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആദിത്യനാഥ്. ഇത് മാംസ വിപണിയുമായും തുകല്‍ വ്യവസായവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ദലിതരുടെയും മുസ്ലിങ്ങളുടെയും തൊഴില്‍ മേഖലയെയാണ് ബാധിക്കുന്നത്.

ഒറ്റരാത്രി കൊണ്ട് അടച്ചു പൂട്ടിയത് നൂറോളം അറവുശാലകളാണ്. ബീഫിനു പുറമെ മീന്‍, ആട്ടിറച്ചി, കോഴി എന്നിവയും വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ വ്യാപകമായ നടപടികളുണ്ടാകുന്നത്. അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടാനും പശുക്കടത്തു തടയാനും നേരത്തെ തന്നെ ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഈ തീരുമാനം ദലിതരും മുസ്ലിങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യരുടെ തൊഴിലാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും ആരോപണമുണ്ട്.

നിയമം തെറ്റിക്കുന്നവരോട് യാതൊരു ദയയും കാണിക്കരുതെന്ന് ആദിത്യനാഥ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറവുശാലകള്‍ പൂട്ടാനുള്ളത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണെന്നും പുതിയ നടപടിയല്ലെന്നുമാണ് ബി.ജെ.പി വക്താവ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (9 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (25 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (35 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (49 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends