ഭാര്യയെ സംശയം... യുവതിയെയും കുഞ്ഞിനെയും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നു

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയേയും മകനേയും എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീര്‍ത്തി സായ് റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സംശയിയ്ക്കുന്ന കീര്‍ത്തിസായിയും വീട്ടുകാരും കുഞ്ഞിനെ മുലയൂട്ടാന്‍ പോലും യുവതിയെ സമ്മതിയ്ക്കാറില്ലെന്നാണ് പരാതി.
2015ലാണ് അമേരിക്കയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ കീര്‍ത്തി സായിയും എഞ്ചിനീയറിംഗ് ബിരുദധാരിയായ സിരിഷയും വിവാഹിതരായത്. വിവാഹ ശേഷം ഇവര്‍ അമേരിക്കയിലേക്ക് പോയി. ഒരു കുഞ്ഞ് ഉണ്ടായ ശേഷമാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ഭാര്യയുടെ ചാരിത്രത്തില്‍ സംശയം ആയിരുന്നു കീര്‍ത്തിസായിയ്ക്ക്. സരിഷ ഗര്‍ഭിണിയായപ്പോള്‍ കീര്‍ത്തിസായിയുടെ അമ്മ കൂടി അമേരിക്കയിലേക്ക് ചെന്നു. അതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. അമ്മയും മകനും ചേര്‍ന്ന് തന്നെ ഉപദ്രവിയ്ക്കുന്നത് പതിവാണെന്ന് യുവതി പരാതിപ്പെടുന്നു.
സിരിഷ പറഞ്ഞത് അനുസരിച്ച് വീട്ടുകാര്‍ വനസ്ത്തലി പുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഒരു എന്‍ജിഒയുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും നാട്ടിലെത്തിയ്ക്കാനായിരുന്നു ശ്രമം. ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും ഒപ്പമാണ് സിരിഷ നാട്ടിലേക്ക് വന്നത്.
എന്നാല്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുവതിയെ ഒറ്റയ്ക്കാക്കി ഇവര്‍ കടന്നുകളഞ്ഞു. കുഞ്ഞിനെ മുലയൂട്ടാന്‍ പോലും ഭര്‍ ത്താവും അമ്മായി അമ്മയും സമ്മതിയ്ക്കാറില്ലായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ഗാര്‍ഹിക പീഡന കേസ് ആയതിനാല്‍ കീര്‍ത്തിസായിയെ ഉടന്‍ ജാമ്യത്തില്‍ വിടും. സിരിഷയേയും ഭര്‍ത്താവിനേയും ഫാമിലി കൌണ്‍സിലിംഗിന് വിധേയരാക്കാനാണ് കുടുംബം ആലോചിയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























