12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി

12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പടികൂടിയത്. ആറു പേരെ പുതുക്കോട്ടയില്‍ നിന്നും ആറു പേരെ നാഗപട്ടണത്തു നിന്നുമാണ് നാവികസേന അറസ്റ്റ് ചെയ്തത്.
രണ്ട് മത്സ്യ ബന്ധന ബോട്ടുകളും നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം 16 മത്സ്യത്തൊഴിലാളികളെ സേന അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























