ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു, ഒരേ പേരില്‍ ഒന്നിലധികം പേര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് തടയാനാണ് പുതിയ നിര്‍ദ്ദേശം

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിര്‍ദ്ദേശം നല്‍കി. ഒരേ പേരില്‍ ഒന്നിലധികം പേര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് തടയാനാണ് പുതിയ നിര്‍ദ്ദേശം. ഒരു ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ കയ്യിലുള്ള രണ്ടാമത്തെ ലൈസന്‍സ് ഉപയോഗിച്ച് നിയമലംഘനം നടത്തുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ഒക്ടോബര്‍ മാസം മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായി കേന്ദ്രീകൃത ഡാറ്റാബേസും ഇനിയുണ്ടാകും. ഇതിലൂടെ സംസ്ഥാനങ്ങളിലെ വിവിധ പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നും ഒന്നിലധികം ലൈസന്‍സ് എടുക്കുന്നത് തടയാനാകും.
ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ തുടരുന്ന നടപടിക്രമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താണ്‍ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























