നവജാത ശിശുവിനെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഭുവനേശ്വരില്‍ നവജാത പെണ്‍കുഞ്ഞിനെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാലിന്യകൂമ്പാരത്തിന്റെ സമീപത്തെ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
ഗ്രൗണ്ടിന് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നും ബോള്‍ എടുക്കാനാണ് കുട്ടികള്‍ അവിടെ എത്തിയത്. കുട്ടികള്‍ ബോള്‍ മാലിന്യകൂമ്പാരത്തില്‍ തിരഞ്ഞപ്പോഴാണ് കുഞ്ഞിന്റെ മുഖം ഒരു തുണി കൊണ്ട് മൂടി ചെറിയ ഒരു കുഴി കുഴിച്ച് അതില്‍ കുഞ്ഞിനെ നിക്ഷേപിച്ചിരിയ്ക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പഞ്ചായത്തിലെ ആശ വര്‍ക്കറെ വിവരം അറിയിച്ചു. അവര്‍ എത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.
മാതാപിതാക്കള്‍ തന്നെ ആവാം കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തുള്ള ആശുപത്രികളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























